ചെങ്ങന്നൂർ: സ്നേഹ തണൽ ഒരുക്കി പുത്തൻകാവ് മെട്രോപ്പോലീറ്റൻ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം. ചെങ്ങന്നൂർ,
കീഴ്ചേരിമേൽ ചണ്ണത്തും കാലായിൽ ജോയമ്മ സി.കെ. ......
ചെങ്ങന്നൂർ: പുലിയൂരിൽ സമാപിച ചെങ്ങന്നൂർ വിദ്യാഭ്യാസ
ഉപജില്ലാ കലോത്സവത്തിൽ
മാന്നാർ നായർ സമാജം ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഓവർ ആൾ ചാമ്പ്യൻമാർ
ആയി. രണ്ടാം സ്ഥാനം വെൺമണി എം റ്റി എച്ച് എസ് സും മൂന്നാം സ്ഥാനം മാന്നാർ നായർ സമാജം ഗേൾസ് ഹൈ സ്കൂളും നേടി
സമാപനസമ്മേളനം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: സീറോ മലബാർ സഭയിലെ സഭാ വിരുദ്ധരായ മെത്രാന്മാരും വൈദീകരും അൽമായരും സഭ വിട്ടു പോകണമെന്ന് പ്രശസ്ത സഭാ പണ്ഡിതനും സുവിശേഷ പ്രസംഗകനുമായ ഫാ. ജോസ് മാണിപ്പറമ്പിൽ ആവശ്യപ്പെട്ടു.വൺ ചര്‍ച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച അതിരൂപത വിശ്വാസ സംരക്ഷണ സംഗമത്തിൽ മുഖ്യപ്രഭാഷണം ഓൺലൈനായി നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം - അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന പ്രശ്നത്തിൽ സഭാ നേതൃത്വം വിശ്വാസികളെ ഉപേക്ഷിക്കുകയും വഞ്ചിക്കുകയുമാണ് ചെയ്തത്. ......
കൊച്ചി: തൃപ്പൂണിത്തുറ ഭവന്‍സ് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന് 2025-ലെ കേരളത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ച എന്‍ ഡി എല്‍ ഐ ക്ലബ്ബ് അവാര്‍ഡ് ലഭിച്ചു. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്പോണ്സര്ഷിപ്പില് ഐ ഐ ടി ഖരഗ്പൂര്‍ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ പഠന വിഭവങ്ങളുടെ വെര്‍ച്വല്‍ ശേഖരമായ നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യയാണ് (എന്‍ ഡി എല്‍ ഐ) പുരസ്കാരം സമ്മാനിച്ചത്.
കൊല്‍ക്കത്തയിലെ ഐ ഐ ടി ഖരഗ്പൂരില്‍ നടന്ന മൂന്നുദിവസത്തെ കെഇഡിഎല്ഡി 2025 (വിജ്ഞാന ശാക്തീകരണവും ഡിജിറ്റല്‍ ലൈബ്രറി വികസനവും) സിംപോസിയത്തിലായിരുന്നു അവാര്‍ഡ് ദാനം. ......
കേരളത്തിൻറെ ചരിത്രത്തിൽ പ്രോജ്ജ്വലമായ ഒരു അദ്ധ്യായത്തിനുടമയായ എം.കെ. രാഘവൻ വക്കീലിൻറെ പേരിൽ ശ്രീനാരായണ സേവാസംഘം ഏർപ്പെടുത്തിയിട്ടുള്ള എം.കെ.......
ഈ വര്‍ഷം പത്തു മാസത്തിനുള്ളില്‍ത്തന്നെ എക്കാലത്തെയും ഏറ്റവും മികച്ച വാര്‍ഷിക വില്‍പ്പന രേഖപ്പെടുത്തി സ്കോഡ ഓട്ടോ ഇന്ത്യ. 2022 പൂര്‍ണവര്‍ഷം 53,271 കാറുകള്‍ വില്‍പ്പന നടത്തി സ്ഥാപിച്ച റെക്കോഡാണ് ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ 2025ല്‍ പത്തു മാസം പിന്നിട്ടപ്പോള്‍ത്തന്നെ 61,607 കാറുകള്‍ വിറ്റ് സ്കോഡ ഓട്ടോ ഇന്ത്യ മറികടന്നത്. ......
കൊച്ചി: നേവൽ ബേസിലുള്ള കെ.വി.1, കെ.വി.2 സ്കൂളുകളിലെ വിദ്യാർത്ഥികളെ നവംബർ 11 മുതൽ ഫ്ലൈ ഓവർ വഴിയിലൂടെ മാത്രമേ സ്കൂളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്ന അധികൃതരുടെ തിരുമാനം രക്ഷിതാക്കളിൽ കടുത്ത ആശങ്കയും പ്രതിഷേധവും സൃഷ്ടിച്ചിരിക്കുകയാണ്. കൊച്ചി നേവല്‍ ബേസ് കേന്ദ്രീയ വിദ്യാലയങ്ങളിലെക്ക് കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്കുള്ള പുതിയ ട്രാഫിക് പരിഷ്ക്കരണം തീര്‍ത്തും അപ്രായോഗികം; കുട്ടികളുടെ ജീവന് വച്ച് ആരും കളിക്കരുതെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. കൊച്ചി നേവൽബേസ് കേന്ദ്രീയ വിദ്യാലയത്തിലെ പുതിയ പരിഷ്കാരം ദുരന്തമായി മാറിയേക്കും. ......
കൊച്ചി: നട്ടെല്ല് സംബന്ധമായ രോഗങ്ങൾക്കുള്ള സൗജന്യ പരിശോധന ക്യാംപ് നവംബർ 11 മുതൽ കൊച്ചി വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ നടക്കും. സ്പൈൻ സർജറി വിഭാഗത്തിലെ വിദഗ്ധർ നയിക്കുന്ന ക്യാംപിന് വകുപ്പ് മേധാവി ഡോ. കൃഷ്ണകുമാർ നേതൃത്വം നൽകും.കുട്ടികളിലേയും മുതിർന്നവരിലേയും നട്ടെല്ലിലെ വളവ്, കൂന്, കഴുത്ത് വേദന, നടുവേദന, ഡിസ്ക് തേയ്മാനം, ഡിസ്ക് പ്രൊലാപ്സ്, നട്ടെല്ലിന്റെ കണ്ണി അകൽച്ച തുടങ്ങിയ രോഗങ്ങൾക്കുള്ള പരിശോധന ക്യാംപിൽ നടക്കും. ......
ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരിച്ചതിനെ തുടർന്ന് യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കൊയിലാണ്ടി സ്വദേശിനി ജസ്ന സലീമിനെതിരെയാണ് ഗുരുവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ......
ദോഹ: മലയാള വിദ്യാർത്ഥികൾക്കായി ഷെയ്ഖ് അബ്ദുല്ല ബിൻ സൈദ് അൽ മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത പ്രസംഗകൻ ജോഹർ മനൂർ ക്ലാസ് നയിച്ചു.
വിശ്വാസം, വ്യക്തിത്വ നിർമ്മാണം, മൂല്യങ്ങൾ, ശീലം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി നടന്ന ക്ലാസ് വിദ്യാർത്ഥികളിൽ വലിയ ഉണർവ് സൃഷ്ടിച്ചു. ......